ആംബുലൻസ് കിട്ടുന്നില്ലെങ്കിൽ ഈ നമ്പറിലേക്ക് വിളിക്കൂ

Latest പ്രാദേശികം

15 വാഹനങ്ങളോരുക്കി കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ സി. പി. എം പ്രവർത്തകർ

9447286425, 9961660983.

കോവിഡ് ബാധിതരോട് ഇങ്ങനെ വിളിച്ചുപറയുന്നുണ്ട് കാഞ്ഞങ്ങാട്ടെ സി.പി.എം. പ്രവർത്തകർ. കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റിയാണ് ഇത്തരത്തിൽ ജീവകാരുണ്യപ്രവർത്തനവുമായി രംഗത്തിറങ്ങിയത്.

വീട്ടിൽനിന്ന് ആസ്പത്രിയിലെത്താൻ ആംബുലൻസുകൾക്ക് മണിക്കൂറുകൾ കാത്തിരിക്കേണ്ടിവരുന്ന ദുരവസ്ഥയാണ് രോഗികൾക്ക്. ഈ സാഹചര്യത്തിലാണ് സി.പി.എം. പ്രവർത്തകരുടെ ഈ മാതൃക. കണിച്ചിറയിലെ സബിൻദാസാണ് വാഹനം നൽകിയത്. വാഹനത്തിന്റെ ഇന്ധനച്ചെലവടക്കം വഹിക്കാൻ കാഞ്ഞങ്ങാട്ടെ സാമൂഹികപ്രവർത്തകരും തയ്യാറായി. റോട്ടറി മുൻ അസിസ്റ്റ് ഗവർണർമാരായ എം.കെ. വിനോദ് കുമാറും എം.എസ്. പ്രദീപും ഡോ. രാഘവേന്ദ്രപ്രസാദും കെ.ആർ. ബൽരാജുമെല്ലാം ഇതിൽ പങ്കാളികളായി. ഒരു പൈസപോലും പ്രതിഫലം വേണ്ടെന്നുപറഞ്ഞ് വാഹനത്തിന്റെ സാരഥിയായി തീർഥങ്കരയിലെ പി.കെ. ധനേഷുമെത്തി. നഗരസഭാ മുൻ ചെയർമാൻ വി.വി. രമേശൻ ഫ്ലാഗ് ഓഫ് ചെയ്തു. സി.പി.എം. കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗം വി. സുകുമാരൻ അധ്യക്ഷനായി. എ. ശബരീശൻ, പ്രിയേഷ് കാഞ്ഞങ്ങാട്, എം. വി. ബാലൻ, ടി. കൃഷ്ണൻ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *