40 ശതമാനത്തിലേറെ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സ്കൂടെർ ലഭിക്കുന്നതിന് കാഞ്ഞങ്ങാട് നഗരസഭ അപേക്ഷ ക്ഷണിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ സ്ഥിരതാമസമുള്ള 40% ശതമാനത്തിലേറെ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനകീയാസൂത്രണം 2021-22 പദ്ധതിയിൽ ” ‘ ഉൾപ്പെടുത്തിയിട്ടുള്ള പ്രസ്തുത പ്രൊജക്ടിന് 9,50,000/- രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 95000 രൂപ വിലയുള്ള സ്കൂട്ടർ കെൽട്രോൺ മുഖേന വാങ്ങുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഡിസംബർ 25 നകം അപേക്ഷ നഗരസഭാ ഓഫിസിൽ സമർപ്പിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം മുൻഗണനാ മാനദണ്ഡം പ്രകാരമുള്ള മാർക്ക് ലഭിക്കുന്നതിനാവശ്യമായ രേഖകൾ നിർബന്ധമായും സമർപ്പിക്കണം.

ആവശ്യമായ രേഖകൾ

  • റേഷൻ കാർഡ്
  • ആധാർ കാർഡ്
  • വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • അപേക്ഷകനെ കൂടാതെ ഭിന്നശേഷിക്കാർ റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ സർട്ടിഫിക്കറ്റ്
  • വിധവ / വിഭാര്യൻ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം

അർഹതാ മാനദണ്ഡം

നഗരസഭാ പരിധിയിൽ സ്ഥിരതാമസമുള്ള 40% ത്തിലേറെ വൈകല്യമുള്ള വാഹനം ഓടിക്കാനുള്ള ലേണേർസ് ലൈസൻസും ഡോക്ടറുടെ സാക്ഷ്യപത്രം ഉള്ളവരായിരിക്കണം.8 വർഷത്തിനുള്ളിൽ സ്കൂട്ടർ ലഭിച്ച ആളായിരിക്കരുത്. അപേക്ഷാ ഫോറം വാർഡ് കൗൺസിലർമാരിൽ നിന്നും നഗരസഭാ ഓഫിസിൽ നിന്നും ലഭ്യമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *