പത്തനംതിട്ട: ( 08.09.2021) ശബരിമലയില്‍ കന്നിമാസ പൂജകള്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുകിംഗ് ബുധനാഴ്ച ആരംഭിക്കും. വൈകുന്നേരം 5 മണിക്കാണ് തുടങ്ങുന്നത്. കോവിഡിന്റെ പശ്ചാതലത്തില്‍ ഒരു ദിവസം 15000 അയ്യപ്പഭക്തര്‍ക്കാണ് ക്ഷേത്ര നടയില്‍ ദര്‍ശനാനുമതി.
ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് 2 ഡോസ് വാക്‌സീന്‍ എടുത്ത സെര്‍ടിഫികറ്റ് അല്ലെങ്കില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സെര്‍ടിഫികറ്റ് നിര്‍ബന്ധമാണ്. സെപ്റ്റംബര്‍ 17 മുതല്‍ 21 വരെ ഭക്തര്‍ക്ക് പ്രവേശനം.