കണ്ണൂരിൽ ഒന്നര വയസുകാരി പുഴയിൽ വീണ് മരിച്ച സംഭവം കൊലപാതകം;ഭാര്യയെയും കുട്ടിയേയും ബൈക്കിൽ കൊണ്ട് പോയി പുഴയിൽ തള്ളിയിട്ടു , കൊലക്കുറ്റത്തിന് കേസെടുത്തു.

Latest ഇന്ത്യ കേരളം പ്രാദേശികം

കണ്ണൂര്‍: ഒന്നരവയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ പിതാവ് ഷിജുവിനെതിരെ കൊലക്കുറ്റത്തിന് കേസ്. അമ്മ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
തന്നെയും മകളെയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് സോന പൊലീസിന് മൊഴി നല്‍കി.
ഷിജുവിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.ഇന്നലെ രാത്രിയായിരുന്നു സംഭവം.ഒന്നരവയസുകാരി അന്‍വിതയാണ് മരിച്ചത്. ഷിജുവിനൊപ്പം ബൈക്കിലാണ് സോനയും മകളും പാത്തിപ്പാലത്ത് എത്തിയതെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
സോനയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്ബോഴേക്ക് ഷിജു ഇവിടെ നിന്നും പോയിരുന്നു. സോനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഷിജുവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫാണ്. ഇയാള്‍ തലശ്ശേരി കോടതിയിലെ ജീവനക്കാരനാണ്.

Leave a Reply

Your email address will not be published. Required fields are marked *