.
കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്നതിനാൽ മലയോര പ്രദേശമായ ബന്തടുക്കയിൽ നിന്നും കുറ്റിക്കോൽ -പൊയ്‌നാച്ചി വഴിയും കുറ്റിക്കോൽ – ബോവിക്കാനം വഴിയും കാസറഗോഡേക്ക് KSRTC യുടെ അധിക സർവീസ് പരീക്ഷ ദിവസങ്ങളിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് KSU ഉദുമ നിയോജകമണ്ഡലം കമ്മിറ്റി രാജ്മോഹൻ ഉണ്ണിത്താൻ
യെ കാണുകയും MP നേരിട്ട് DTU വിനെ വിളിച്ച് രണ്ട് റൂട്ടുകളിലായി ബസ് സർവീസ് നടത്താൻ ആവിശ്യപ്പെടുകയും ചെയ്തു. പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ KSRTC സർവീസ് നടത്താമെന്ന് DTU രാജ്‌മോഹൻ ഉണ്ണിത്താൻ MP യോട് ഉറപ്പ് നൽകുകയും ചെയ്തു. ബന്തടുക്ക – കുറ്റിക്കോൽ – ബോവിക്കാനം വഴി കാസർഗോഡേക്കും ബന്തടുക്ക – കുറ്റിക്കോൽ – പൊയ്‌നാച്ചി വഴി കാസർഗോഡേക്കും ആണ് KSU റൂട്ട് ആവിശ്യപെട്ടിരിക്കുന്നത്. KSU ഉദുമ നിയോജകമണ്ഡലം പ്രസിഡന്റ് ഗോകുൽ ബന്തടുക്ക, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സ്വരാജ് കാനത്തൂർ, KSU കാസറഗോഡ് ജില്ലാ വൈസ് നിഖിൽ ചിറക്കൽ, ജില്ലാ സോഷ്യൽ മീഡിയ കോർഡിനേറ്റർ ശ്രീജിത്ത് കോടോത്ത് എന്നിവർ സംബന്ധിച്ചു.