കുമ്പള പേരാല്‍ കണ്ണൂര്‍ ഉറൂസ് ആരംഭിച്ചു

Latest കേരളം പ്രാദേശികം

കാസറഗോഡ്: കുമ്പള പേരാല്‍ കണ്ണൂര്‍ മഖാം ഉറൂസിന് തുടക്കമായി. മഖാം സിയാറത്തിന് സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എ.ആമു ഹാജി പതാക ഉയര്‍ത്തി.

എ.കെ.എം അഷ്റഫ് എം.എൽ.എ, സയ്യിദ് കോയക്കുട്ടി തങ്ങള്‍ അല്‍ ബുഖാരി ഉപ്പള, സ്ഥലം ഖതീബ് ഹസൈനാർ മിസ്ബാഹി, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ടി കെ അബ്ദുല്ല ഹാജി, സെക്രട്ടറി എൻ.ബി.അഷ്റഫ്, ട്രഷറർ എസ്.എ. അബ്ബാസ് ഹാജി, ഉറൂസ് കമ്മിറ്റി കൺവീനർ ടി.എ. മൊയ്തീൻ ഹാജി, ട്രഷറർ ടി.കെ. ഇസ്മായിൽ ഹാജി തുടങ്ങിയവർ സംബന്ധിച്ചു. പതിനാല് ദിവസം നീണ്ടു നിൽക്കുന്ന മതപ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് രാത്രി തുടക്കമാവും.

Leave a Reply

Your email address will not be published. Required fields are marked *