കുമ്പള പേരാല്‍ കണ്ണൂര്‍ ഉറൂസ് നാളെ ആരംഭിക്കും

Latest കേരളം പ്രാദേശികം

കാസറഗോഡ്: കുമ്പള പേരാല്‍ കണ്ണൂര്‍ പനമ്പൂര്‍ സീതി വലിയുള്ളാഹി തങ്ങളുടെ പേരില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കഴിച്ചു വരാറുള്ള ഉദയാസ്തമന ഉറൂസ് നേര്‍ച്ച നാളെ (2023 ഫെബ്രുവരി 5, ഞായര്‍) രാവിലെ 10 മണിക്ക് മഖാംc സിയാറത്തോടെ ആരംഭിക്കും. സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. സയ്യിദ് കോയക്കുട്ടി തങ്ങള്‍ അല്‍ ബുഖാരി ഉപ്പള മുഖ്യാതിഥിയായിരിക്കും. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എ.ആമു ഹാജി പതാക ഉയര്‍ത്തും.

രാത്രി 8 മണിക്ക് കുമ്പോല്‍ സയ്യിദ് കെ.എസ്.ജഅ്ഫര്‍ സാദിഖ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ കാസറഗോഡ് ഖാസി പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ മതപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മഖാം സിയാറത്തിന് യു.എം.അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാറും, കൂട്ട പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ഇബ്രാഹിമുല്‍ ബുഖാരി തങ്ങള്‍ കടലുണ്ടിയും നേതൃത്വം നല്‍കും. ഉറൂസ് കമ്മിറ്റി കൺവീനർ ടി.എ. മൊയ്തീൻ ഹാജി സ്വാഗതവും ട്രഷറർ ടി.കെ. ഇസ്മായിൽ ഹാജി നന്ദിയും പറയും. റഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണം നടത്തും.

തുടര്‍ന്ന് ഫെബ്രുവരി 19 വരെ മതപ്രഭാഷണ പരമ്പരയും ആത്മീയ മജ്ലിസുകളും നടക്കും.തുടർന്നുള്ള രാത്രികളിൽ ആഷിഖ് ദാരിമി ആലപ്പുഴ, ഹസൈനാർ മിസ്ബാഹി, ഹാഫിള് അഹ്‌മദ് കബീർ ബാഖവി കാഞ്ഞാർ , ശിഹാബുദ്ദീൻ അൽ അമാനി മൂവാറ്റുപുഴ , ശാക്കിർ ബാഖവി മമ്പാട്, അബ്ദുല്ല സലീം വാഫി, വഹാബ് നഈമി കൊല്ലം , ബി.കെ.അബ്ദുൽ ഖാദർ അൽ ഖാസിമി ബംബ്രാണ, നൗഷാദ് ബാഖവി ചിറയിൻകീഴ്, നൗഫൽ സഖാഫി കളസ, പേരോട് മുഹമ്മദ് അസ്ഹരി, സിറാജുദ്ദീൻ ഖാസിമി പത്തനാപുരം തുടങ്ങിയ പ്രഗൽഭർ പ്രഭാഷണം നടത്തും.

സയ്യിദ് ഫക്രുദ്ദീൻ ഹദ്ദാദ് തങ്ങൾ മലപ്പുറം, സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് സുഹൈൽ അസ്സഖാഫ് തങ്ങൾ മടക്കര, സയ്യിദ് ഹാദി തങ്ങൾ അൽ മശ്ഹൂർ മൊഗ്രാൽ, സയ്യിദ് അഹ്മദ് ജലാലുദ്ദീൻ തങ്ങൾ സഅദി അൽ ബുഖാരി, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ , സയ്യിദ് എൻ.പി.എം.സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ, സയ്യിദ് മഹ്മൂദ് സഫ്വാൻ തങ്ങൾ ഏഴിമല, സയ്യിദ് ശിഹാബുദ്ദീൻ അൽ അഹ്ദൽ അൽ ഹാശിമി തങ്ങൾ മുത്തന്നൂർ, സയ്യിദ് മുഹമ്മദ് മദനി തങ്ങൾ മൊഗ്രാൽ തുടങ്ങിയ സാദാത്തീങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.ഫെബ്രുവരി 7 ന് രാത്രി 7 മണിക്ക് മദനീയം ആത്മീയ മജ്‌ലിസും ഫെബ്രുവരി 13 ന് നൂറേ അജ്മീർ ആത്മീയ മജ്‌ലിസും നടക്കും.

ഫെബ്രുവരി 18 ന് രാത്രി 8 മണിക്ക് നടക്കുന്ന സമാപന സംഗമം കുമ്പോൽ സയ്യിദ് കെ.എസ്. അലി തങ്ങളുടെ അദ്ധ്യക്ഷതയിൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് എൻ.പി.എം.ഷറഫുദ്ദീൻ തങ്ങൾ അൽ ഹാദി റബ്ബാനി കുന്നുംകൈ പ്രാർത്ഥന നടത്തും.

മുഖ്യാതിഥികളായി സയ്യിദ് അഹ്മദ് മുനീർ അഹ്ദൽ തങ്ങൾ, എ.എം. സിറാജുദ്ദീൻ ഫൈസി സംബന്ധിക്കും. ഫെബ്രുവരി 19 ന് സുബ്ഹ് നിസ്കാരാനന്തരം മൗലീദ് പാരായണവും മഖാം സിയാറത്തും നടക്കും. തുടർന്ന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *