മുളിയാർ : ബാലനടുക്കം-മുതലപ്പാറ മേഖലയിൽ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപിച്ചു നാടിന്റെ പരിസ്ഥിതി നശീകരണം നടത്തിയെതിന് എതിരെ പ്രതിഷേധവുമായി നാട്ടുകാർ ഇന്നു പഞ്ചായത്ത് അധികൃതരിൽ പരാതി നൽകി. മണിക്കൂറുകൾക്കകം കാർഗിൽ ക്ലബ്ബ് ഇടപെട്ടു പ്രശ്നത്തിന് താത്കാലിക പരിഹാരം കണ്ടെത്തി. പരിസര വാസികൾക്ക് ബുദ്ധിമുട്ടാകും വിധത്തിലുള്ള ദുർഗന്ധംവമിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചവർക്കെതിരെയും മാലിന്യ വിമുക്തി തേടിയുള്ള പരാതിയിൽ തൽക്ഷണം ഇടപ്പെട്ടു കൊണ്ടാണ് കാർഗിൽ ക്ലബ്ബ് മാതൃകയായത്.ക്ലബ്ബ് വകയായി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യങ്ങൾക്കു മുകളിൽ മണ്ണ് നികത്തുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാകുകയും ചെയ്തു.ഇതുപോലെയുള്ള സാമൂഹിക ദ്രോഹികൾക്കെതിരെ ശക്തമായി നടപടി കൈക്കൊള്ളുമെന്നും ക്ലബ്ബ് അധികൃതർ അഭിപ്രായപ്പെട്ടു.
