കാർഗിൽ യു എ ഇ പ്രീമിയർ ലീഗ് 2022, സീസൺ 3 ലോഗോ പ്രകാശനം നവംബർ 26ന്

Latest കായികം കേരളം

കാർഗിൽ ആർട്സ് & സ്പോർട്സ് ക്ലബ് യു എ ഇ പ്രീമിയർ ലീഗ് 2022, സീസൺ 3 ലോഗോ പ്രകാശനം ദുബൈ അൽ നഹ്ദയിൽ വെച്‌ നടക്കും. പ്രസ്തുത പരിവാടിയിൽ പ്രമുഖർ പങ്കെടുക്കും.കാർഗിൽ ക്ലബ് രൂപീകൃതമായത് മുതൽ ഇന്ന് വരെ സ്തുതിയർഹമായ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. കാർഗിലിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ക്ലബ് ആണെങ്കിലും പിന്നീടങ്ങോട്ട് കാർഗിൽ ഒരാവേശമായി മാറുകയായിരുന്നു. മുളിയാർ പഞ്ചായത്തിലെ ചരിത്രത്തിൽ തന്നെ കലാകായിക രംഗത് ഒരത്ഭുതം സൃഷ്ട്ടിച്ചു മുന്നേറുകയായിരുന്നു.

കാർഗിലിലെ യു എ ഇ നിവാസികൾ പ്രൗഢഗംഭീരമായ ക്രിക്കറ്റ് മാമാങ്കമാണ് കഴിഞ്ഞ 2 തവണ സംഘടിപ്പിച്ചത്, വെറും കളി എന്നതിലുപരി അയൽനാടുകളുമായുള്ള ബന്ധം ദൃഢമാക്കാനും അതിലൂടെ നാട്ടിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായി നില കൊള്ളാനും കാർഗിൽ യു എ ഇ ഘടകത്തിന് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് പ്രീമിയർ ലീഗിന്റെ ഊർജം ഉൾക്കൊണ്ട് സീസൺ-3 വളരെ വിപുലമായ രീതിയിൽ യു എ ഇ യുടെ തലസ്ഥാന നഗരിയിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്.

യു എ ഇ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമാകമായി വിവിധ പരിപാടികൾ കാർഗിൽ യു എ ഇ ആസൂത്രണം ചെയ്തിട്ടുണ്ട്.

അതിലൂടെ നാട്ടിലെ സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബത്തിലെ വിദ്യാർത്ഥികളുടെ പഠന ചിലവ് വഹിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണയിലാണ്.

നാല് ടീമുകളിലായി അൻപതോളം താരങ്ങൾ അണിനിരക്കുന്ന ഒരു വമ്പൻ മാമാങ്കമാക്കി മാറ്റുക എന്നതാണ് സംഘാടക സമിതിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *