കർണാടകത്തിൽ ബിജെപി എംഎൽഎ എൻവൈ ഗോപാലകൃഷ്ണ പാർട്ടി വിട്ടു; കോൺഗ്രസിലേക്ക്

Latest

ബെംഗളൂരു: ബിജെപി എംഎല്‍എ എന്‍വൈ ഗോപാലകൃഷ്ണ സ്ഥാനം രാജിവെച്ചു. മെയ് 10ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാജി. കോണ്‍ഗ്രസില്‍ ചേരാനാണ് ഗോപാലകൃഷ്ണയുടെ തീരുമാനം. സ്പീക്കര്‍ വിശ്വേശര്‍ ഹെഡ്ഡെ കഗേരിയെ ഓഫീസിലെത്തി കണ്ട് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു ഗോപാലകൃഷ്ണ.

അടുത്തിടെ കോണ്‍ഗ്രസ് നേതാക്കളായ ഡികെ ശിവകുമാറിനെയും സിദ്ധാരാമയ്യയെയും ഗോപാലകൃഷ്ണ സന്ദര്‍ശിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഗോപാലകൃഷ്ണ മൊലക്കല്‍മുരു മണ്ഡലത്തില്‍ നിന്ന് നാല് തവണ എംഎല്‍എയായിട്ടുണ്ട്. 1997,1999, 2004, 2008 തെരഞ്ഞെടുപ്പുകളിലാണ് ഗോപാലകൃഷ്ണ വിജയിച്ചത്.

2018ല്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയില്‍ ചേരുകയായിരുന്നു. മുതിര്‍ന്ന നേതാവ് ശ്രീരാമലു മൊലക്കല്‍മുരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് ഗോപാലകൃഷ്ണക്ക് വിജയനഗര ജില്ലയിലെ കുടിഗി മണ്ഡലം നല്‍കുകയായിരുന്നു. അവിടെ വിജയിച്ച് എംഎല്‍എയാവുകയായിരുന്നു ഗോപാലകൃഷ്ണ.

നേരത്തെ ബിജെപി എംഎല്‍എസിമാരായിരുന്ന രണ്ട് നേതാക്കള്‍ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ജനതാദള്‍ എസ് എംഎല്‍എ ആര്‍ ശ്രീനിവാസ് വ്യാഴാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *