കാസര്‍കോട് ▪️മഞ്ചേശ്വരം താലൂക്കിലെ വോര്‍ക്കാടിയില്‍ വെച്ച് 10 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. മദ്യം കടത്തിയ ഓട്ടോറിക്ഷ കസ്റ്റഡിയിലാണ്. ലിയോ ഡിസൂസക്ക് എതിരെ കുമ്പള എക്സൈസ് ഇൻസ്പെക്ടർ അഖിൽ കേസെടുത്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ പി സുരേശനും സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഹമീദ്. എം, പ്രസന്ന കുമാര്‍, ഡ്രൈവര്‍ സത്യന് ഇ കെ എന്നിവര്‍ ഉണ്ടായിരുന്നു.