ബൈക്കില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യം പിടികൂടി; യുവാവിനെതിരെ കേസ്

പ്രാദേശികം

ബദിയടുക്ക: ബൈക്കില്‍ കടത്തുകയായിരുന്ന 4.125ലീറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. യുവാവിനെതിരെ കേസ്.

മാര്‍പ്പനടുക്കയിലെ
വിജയ നായക്(38)നെതിരെ കേസെടുത്തു.

ബദിയടുക്ക എക്സൈസ് റെയ്ഞ്ച് പ്രിവന്‍റിവ് ഓഫീസര്‍ പി.കെ. വിനയരാജിന്‍റെ നേതൃത്വത്തില്‍ കുംബഡാജെ മാര്‍പ്പനടുക്ക ജംഗ്ഷനില്‍ നടത്തിയ പരിശോധനക്കിടെയാണ് ഹിറോ ഹോണ്ട ബൈക്കില്‍ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. ബൈക്കും മദ്യവും കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *