കോഴി വില വർധനവിന് കാരണം കർണ്ണാടക ലോബിയുടെ കച്ചവട തന്ത്രം; ചിക്കൻ മർച്ചന്റ് അസോസിയേഷൻ

Latest ഇന്ത്യ കേരളം പ്രാദേശികം വിദ്യാഭ്യാസം/ തൊഴിൽ

കോഴി വില വർധനവിന് കാരണം
കർണ്ണാടക ലോബിയുടെ കച്ചവട തന്ത്രം; ചിക്കൻ മർച്ചന്റ് അസോസിയേഷൻ

കാസർകോട്:
കോഴി വില വർധന വിന് കാരണം
കർണ്ണാടക ലോബി യുടെ കച്ചവട തന്ത്രമാണെന്നാണ് ചിക്കൻ മർച്ചന്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ഫൈസി.

സാധാരണക്കാരന്റെ അവശ്യസാധനങ്ങളിൽ ഒന്നാണ് കോഴി യിറച്ചി
എന്നാൽ അതിന്റെ വില
ഇപ്പോൾ 145-150 രൂപ വരെ എത്തിയിരിക്കുന്നു
സാധാരണ യായി 100-110 രൂപയ്ക്കാണ് വിറ്റഴിച്ചിരുന്നത്

കോഴി വിലയിലുള്ള അമിത വർധനവിനുള്ള കാരണം കർണ്ണാടക ലോബിയാണെന്നാണ് ചിക്കൻ മർച്ചന്റ് അസോസിയേഷൻ പറയുന്നത്.
കേരളത്തിലെ ഫാമുകളിലുള്ള കോഴികൾ തികയാതെ വരുമ്പോഴാണ് കർണാകയെ ആശ്രയിക്കേണ്ടി വരുന്നത്
ഈ അവസരം മുതലെടുത്ത്‌ കൃത്രിമ ക്ഷാമം ഉണ്ടാക്കി വില വർധിപ്പിക്കുകയാണ്.

അതെ സമയം കേരളത്തിലെ കർഷകർക്ക് ഗവണ്മെന്റ് സബ്‌സിഡി പോലെയുള്ള ആനുകൂല്യങ്ങൾ നൽകി നില നിർത്തുകയാണെങ്കിൽ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് കോഴി യിറച്ചി നൽകാൻ സാധിക്കും തന്നെയുമല്ല
അത് മൂലം നിരവധി ആളുകൾക്ക് തൊഴിൽ ലഭിക്കു വാനും
ഇതിന് വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *