കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ വിദ്യാർഥിയെ കൊണ്ട് കാലു പിടിപ്പിച്ചതായി പരാതിയുമായി എംഎസ്എഫ്.
രണ്ടാം വർഷ ബിരുദ വിദ്യാർഥിയെക്കൊണ്ട് മൂന്ന് തവണ കാലു പിടിപ്പിച്ചുവെന്നാണ് പരാതി.
കോളേജിൽ നിന്ന് പുറത്താക്കാതിരിക്കണമെങ്കിൽ കാലു പിടിക്കണമെന്ന് പ്രിൻസിപ്പൽ (ഇൻ ചാർജ് ) എം. രമ ആവശ്യപ്പെടുവെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പറഞ്ഞു.
വിദ്യാർഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.