കാസറഗോഡ് ഗവ. കോളേജിന് കോവിഡ് പശ്ചാതലത്തിലും തിലകപ്പട്ടം:അഭിനന്ദിച്ച് ഒ.എസ്.എ

Latest ഇന്ത്യ കേരളം പ്രാദേശികം വിദ്യാഭ്യാസം/ തൊഴിൽ

വിദ്യാനഗർ: കോവിഡ് മഹാമാരിക്കിടയിലും ഓൺലൈൻ പഠനം നടത്തി തങ്ങളുടെ കടമകൾ നിറവേറ്റുകവഴി കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഒന്നാം സ്ഥാന പദവിയിലെത്തി റാങ്കുകൾ വാരിക്കൂട്ടിയ കാസറഗോഡ് ഗവ. കോളേജ് മിടുക്കരായ എല്ലാ വിദ്യാർത്ഥികളെയും, അദ്ധ്യാപകരെയും, രക്ഷിതാക്കളെയും, പ്രിൻസിപ്പൽ, പി ടി എ കമ്മിറ്റി, കോളേജ് കൗൺസിൽ, നോൺ ടീച്ചിൻഗ് സ്റ്റാഫ് തുടങ്ങി ഈ മേഖലയിൽ സേവന രംഗത്തുള്ള എല്ലാവരെയും ഗവ. കോളേജ് ഒ എസ് എ പ്രവർത്തക സമിതി യോഗം അഭിനന്ദിച്ചു.
സർവ്വകലാശാലയിൽ ബിരുദ പ്രോഗ്രാമുകളിൽ 13 റാങ്ക് (90% ൽ മുകളിൽ വിജയം) ബിരുദാനന്ത ബിരുദ പ്രോഗ്രാമുകളിൽ 11 റാങ്കുകൾ കരസ്ഥമാക്കി. ബിരുദ ബിരുദാനന്തര പരീക്ഷകളിൽ എ ഗ്രേഡോട്കൂടി ഡിസ്റ്റിംഗ്ഷൻ നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ യൂണിവേഴ്സിറ്റി തലത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാനും നമ്മുടെ കോളേജിന് കഴിഞ്ഞതിൽ അഭിമാനമുണ്ട് എന്നും യോഗം അഭിപ്രായപെട്ടു.
ഒ എസ് എ പ്രവർത്തനം ശക്തമാക്കാനും പുതിയ അംഗങ്ങളെ ചേർക്കാനും തീരുമാനിച്ചു.
കോളേജ് കാമ്പസ്സിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട്‌ ടി എ ഖാലിദ് അധ്യക്ഷത വഹിച്ചു. പുഷ്പാകരൻ ബെണ്ടിച്ചാൽ സ്വാഗതം പറഞ്ഞു.
ടി ഇ മുക്താർ, കെ ബി മുഹമ്മദ്‌ കുഞ്ഞി, സി എൽ റഷീദ്, മൊയ്‌തു കമ്പ്യൂട്ടർ, സി എച് അബ്ദുല്ല കുഞ്ഞി, ടി എ ഉസ്മാൻ, തൊട്ടാൻ അബ്ദുൽ റഹിമാൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *