ഹയർ സെക്കൻ്ററി പരീക്ഷയിൽ കാസർകോട്ട് 82.64 ശതമാനം വിജയം

Latest പ്രാദേശികം

▪️കാസർകോട്: ജില്ലയിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.64 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ഓപൺ സ്‌കൂളിൽ 59.04 ശതമാനം പേരും ഉപരിപഠനയോഗ്യത നേടി. ഹയർ സെക്കൻഡറിയിൽ 106 സ്‌കൂളുകളിൽ 14,115 പേർ പരീക്ഷ എഴുതിയതിൽ 11,665 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 1286 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഓപൺ സ്‌കൂൾ വിഭാഗത്തിൽ 1543 പേർ പരീക്ഷ എഴുതിയതിൽ 911 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. മൂന്ന് പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
വിഎച്ച്എസ്‌സിയിൽ റിവൈസ്ഡ് കം മോഡുലാർ സ്‌കീമിൽ 886 പേർ പരീക്ഷ എഴുതിയതിൽ 655 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 73.93. വിഎച്ച്്എസ്‌സി കണ്ടിന്യുവസ് ഇവാല്യുവേഷൻ ആൻഡ് ഗ്രേഡിംഗ് എൻക്യുഎസ് സ്‌കീമിൽ 305 പേർ പരീക്ഷ എഴുതിയതിൽ 171 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 56.07 ശതമാനം.

Leave a Reply

Your email address will not be published. Required fields are marked *