പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടി കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ കാസറഗോഡ് സ്വദേശി അറസ്റ്റിൽ

Latest

ചെറുവത്തൂർ: 16 വർഷം മുമ്പ് പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടി കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം റെയിൽവെ സ്റ്റേഷനിൽ തള്ളിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ പോലീസ് സാഹസികമായി അറസ്റ്റു ചെയ്തു.ചെറുവത്തൂർ കൈതക്കാ ശ്രീനാരായണ ക്ഷേത ത്തിന് സമീപത്തെ കുഞ്ഞിക്കണ്ണന്റെ മകൻ എം.പി.രാ കേഷിനെയാണ് (41) ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ ചെറുവത്തൂരിൽ വെച്ച് പിടികൂടിയത്.

2005 സപ്തംബർ 3ന് രാവിലെ 11.45 ഓടെയാണ് കണ്ണൂർ പള്ളിക്കുന്നിലെ പ്രായപൂർത്തിയാകാത്ത 15 ഉം 14 ഉം വയസുള്ള സഹോദരിമാരെ രാഗെഷും സുഹൃത്തായ മുഴുപ്പി ലങ്ങാട്ടെ കെ.പി. രൂപേഷും ചേർന്ന് പ്രലോഭിപ്പിച്ച് തട്ടി കൊണ്ടു പോവുകയും പല ദിവസങ്ങളിലായി മൈസൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി ലോഡ്ജുകളിൽ മുറിയെടുത്ത് താമസിച്ച് പീഡനത്തിനിരയാക്കു കയായിരുന്നു.

ദിവസങ്ങൾക്ക്‌ ശേഷം ഇരുവരും പെൺകുട്ടികളെ തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

റെയിൽവേ സ്റ്റേഷനിൽ സംശയകരമായ സാഹചര്യത്തിൽ പെൺകുട്ടികളെ റെയിൽവേ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ സംഭവം പുറത്തു വന്നത്.

പെൺകുട്ടികളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്ന് കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പീഡനത്തിനിരയാ ക്കിയ പെൺ കുട്ടികളെ യിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ റെയിൽവേ പോലീസ് കണ്ടെത്തിയത്.

തുടർന്ന് റെയിൽവേ പോലീസ് കുട്ടികളെ ടൗൺ പോലീസിന് കൈമാറുകയായിരു ന്നു.

സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന രാഗേഷിനെ കണ്ണൂർ ജുഡീഷ്യൽ ന്നാംക്ലാസ് ജുഡീഷ്യൽ മജി സ്ട്രേറ്റ് കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

രാഗേഷ് നാട്ടിലേക്കെ ത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ശ്രീ ജിത്ത് കൊടേരി, എസ്. ഐ.യോഗേഷ്, എ.എസ്. ഐ.നാസർ, സിവിൽ പോ ലീസ് ഓഫീസർ രഞ്ജിത് എന്നിവരടങ്ങിയ സംഘം സമർത്ഥമായി നടത്തിയ അന്വേഷണത്തിലൂടെയാണ് ഇന്ന് പുലർച്ചെ ഇയാളെ പിടികൂടിയത്.

പ്രതിയെ ഇന്ന് കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *