കാസർകോട് ദേശീയപാത പണി നിലച്ചു! മേഘ കൺസ്ട്രക്ഷൻസിലെ തൊഴിലാളികൾക്ക് നാല് മാസമായി ശമ്പളമില്ല, സമരം തുടരുന്നു!

Latest

കാസർകോട്: ദേശീയപാത നിർമ്മാണ കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസിനെതിരെ തൊഴിലാളികൾ തൊഴിൽ സമരം ആരംഭിച്ചു. കഴിഞ്ഞ നാല് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് തൊഴിലാളികൾ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ച് പ്രതിഷേധിക്കുന്നത്. ശമ്പളം ലഭിക്കാതെ ജോലിക്ക് പ്രവേശിക്കില്ലെന്ന ഉറച്ച നിലപാടിലാണ് തൊഴിലാളികൾ.

തൊഴിലാളികൾ സമരത്തിലായതോടെ ദേശീയപാത നിർമ്മാണം പൂർണ്ണമായി നിലച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ മേഘ കൺസ്ട്രക്ഷൻസിന്റെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു വിശദീകരണവും ലഭ്യമായിട്ടില്ല. സമരം നീണ്ടുപോവുകയാണെങ്കിൽ ദേശീയപാത നിർമ്മാണം സമയബന്ധിതമായി പൂർത്തിയാകില്ലെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *