കാസർകോട് :ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചെങ്കള പൈക്കയിലെ ബാലകൃഷ്ണന് 11 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ നല്‍കി.പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ഒരു മാസവും അധികതടവ് അനുഭവിക്കണം. 2024 ഏപ്രില്‍ 11നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ കുട്ടിയുടെ പുതുതായി നിര്‍മിക്കുന്ന വീട്ടിലേക്ക് പ്രതി കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. അന്നത്തെ ബദിയഡുക്ക എസ്‌ഐ എന്‍. അന്‍സാര്‍ ആണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.