കാസറഗോഡ് പീഡനത്തിനിരയായ വിദ്യാർഥിനി പുഴയിൽച്ചാടി; യുവാവിന്റെ പേരിൽ പോക്സോ കേസ്

Latest

നീലേശ്വരം: ലൈംഗികപീഡനത്തിനിരയായ ഹയർസെക്കൻഡറി വിദ്യാർഥിനി അരയിപ്പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിന്റെ പേരിൽ പോക്സോക്കുറ്റം ചുമത്തി കേസെടുത്തു.

മടിക്കൈ കണ്ടംകുട്ടിച്ചാൽ സ്വദേശിയും ആംബുലൻസ് ഡ്രൈവറുമായ എബിന്റെ (28) പേരിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്. രണ്ടുദിവസം മുൻപാണ് വിദ്യാർഥിനി പുഴയിൽ ചാടിയത്.

നാട്ടുകാർ പെൺകുട്ടിയെ രക്ഷപ്പെടുത്തി കാരണം അന്വേഷിച്ചപ്പോഴാണ് യുവാവ് പീഡിപ്പിച്ചതായി പറഞ്ഞത്. തുടർന്ന് കൗൺസലിങ്ങിന് വിധേയമാക്കി. നീലേശ്വരം പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ ജില്ലാ ആസ്പത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. യുവാവ് ഒളിവിലാണ്.

Leave a Reply

Your email address will not be published. Required fields are marked *