കാസർകോട് വെള്ളപ്പൊക്ക ഭീഷണിയിൽ; തേജസ്വിനിയും മധു വാഹിനിയും കരകവിഞ്ഞു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി

Latest കേരളം പ്രാദേശികം

കാസർകോട്:)ജില്ലയിലെവിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ.തേജസ്വിനി പുഴയും മധു വാഹിനി പുഴയും കരകവിഞ്ഞൊഴുകി തുടങ്ങിയതോടെ നീലേശ്വരം നഗരസഭയിലെ പാലായിയിലും പരിസരങ്ങളിലും, മധുർ പഞ്ചായതിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.മധുവാഹിനി കരകവിഞ്ഞൊഴുകിയപ്പോൾ മധൂർ ക്ഷേത്രത്തിലേക്ക് വെള്ളം കയറി. പട്ലയിൽ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്.

വെള്ളരിക്കുണ്ട് താലൂകിലെ പനത്തടി വിലേജിലെ കമ്മാടി കോളനിയിലെ ഒമ്പത് കുടുംബങ്ങളിൽപെട്ട 29 പേരെ ഏകാധ്യാപക വിദ്യാലയത്തിലേക്ക് മാറ്റി പാർപിച്ചു.വെള്ളരിക്കുണ്ട് താലൂകിലെ കോടോം ബേളൂർ പഞ്ചായതിലെ പാലപ്പുഴയിലെ വിജയന്റെ കുടുംബത്തെ തൊട്ടടുത്ത അങ്കൺവാടിയിലേക്ക് മാറ്റിപ്പാർപിച്ചിട്ടുണ്ട്.

കാസർകോട്ട് കഴിഞ്ഞ നാല് ദിവസമായി നിർത്താതെ പെയ്യുന്ന ശക്തമായ മഴ ഞായറാഴ്ചയും തുടരുകയാണ്.റവന്യു വകുപ്പിന്റെ കൻട്രോൾ റൂം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.റവന്യു ഉദ്യോഗസ്ഥർ ഓരോ സ്ഥലത്തും നേരിട്ട് ചെന്ന് സ്ഥിതിഗതികൾ കൻട്രോൾ റൂമിൽ റിപോർട് ചെയ്യുന്നുണ്ട്.

വെള്ളരിക്കുണ്ട് താലൂകിലെ കോടോം ബേളൂർ പഞ്ചായതിലെ പാലപ്പുഴയിലെ വിജയന്റെ കുടുംബത്തെ തൊട്ടടുത്ത അങ്കൺവാടിയിലേക്ക് മാറ്റിപ്പാർപിച്ചിട്ടുണ്ട്.കാസർകോട്ട് കഴിഞ്ഞ നാല് ദിവസമായി നിർത്താതെ പെയ്യുന്ന ശക്തമായ മഴ ഞായറാഴ്ചയും തുടരുകയാണ്.റവന്യു വകുപ്പിന്റെ കൻട്രോൾ റൂം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

റവന്യു ഉദ്യോഗസ്ഥർ ഓരോ സ്ഥലത്തും നേരിട്ട് ചെന്ന്സ്ഥിതിഗതികൾ കൻട്രോൾ റൂമിൽ റിപോർട് ചെയ്യുന്നുണ്ട്.അതേസമയം, ഈ സീസണിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ മഴ ലഭിച്ച ആദ്യ ജില്ലയായി കാസർകോട് മാറി.

ജൂൺ ഒന്ന് മുതൽ ജൂലൈ 10 വരെ ജില്ലയിൽ സാധാരണ ലഭിക്കേണ്ടത് 1300 മില്ലിമീറ്ററിൽ നിലവിൽ ലഭിച്ചത് 1302 മീറ്ററാണ്.ആദ്യ 30 ദിവസം 478 മിലി മീറ്റർ മഴ മാത്രം (51 ശതമാനം കുറവ് ) ലഭിച്ചപ്പോൾ പിന്നീടുള്ള 10 ദിവസം കൊണ്ട് പെയ്തത് 824 മിലിമീറ്റർ (162 ശതമാനത്തിൽ കൂടുതൽ) മഴയാണ്.

Leave a Reply

Your email address will not be published. Required fields are marked *