കാസറഗോഡിന്ന് വേണം എയിംസ് വിഷയത്തിൽ ജില്ലയിലെ രാഷ്ട്രീയ നേതാക്കൾ മൗനം വെടിയണം, മഹമൂദ് കയിക്കമ്

Latest ഇന്ത്യ കേരളം പ്രാദേശികം

 കാസർഗോഡിന് എയിംസ് വേണമെന്ന ആവശ്യം കേന്ദ്രത്തിന് നൽകുന്ന പ്രൊപ്പോസലിൽ
ജില്ലയെ  ഉൾപെടുത്തതിന്നെതിരെ ജില്ലയിലെ ഇടത് വലത്  എൻ ഡി എ,രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കാൻ മടിക്കുന്നത് എന്ത് കൊണ്ട്?

കോവിഡ് കാലത്ത് കർണാടക സർക്കാർ അതിർത്തി അടച്ചിട്ടത്തിന്റെ കാരണത്താൽ ഇരുപതോളം പേർ ചികിത്സകിട്ടാതെ മരിക്കാനിടയായ ജില്ലയുടെ ആരോഗ്യ ശോചനീയാവസ്‌ഥ വളരെ ചർച്ചചെയ്യപ്പെട്ടതാണ്
എൻഡോസൽഫാൻ ദുരിതം ഏറ്റുവാങ്ങിയ ജില്ലയുടെ ജനങ്ങളെ നിരന്തരം അവഗണിക്കുന്ന സർക്കാറുകൾ മുറവിളികൾക്ക് ശേഷം ജില്ലക്ക് അനുവദിച്ച മെഡിക്കൽ കോളേജ്നെ പോലും യാതൊരു ചികിത്സ സൗകര്യം പോലും ലഭ്യമല്ലാത്ത വെറും കോവിഡ് സെന്റർ ആക്കി മാറ്റിയിട്ടും ഇവിടത്തെ ജനപ്രധിനിധികളിൽ നിന്നോ രാഷ്ട്രീയ നേതാക്കളിൽ നിന്നോ യാതൊരു വിധ കാര്യമായ പ്രതികരണവും ഇല്ലാത്തത്തിന്റെ കാരണത്താലായിരിയ്ക്കാം ആരോഗ്യ രംഗത്ത് ഏറ്റവും ശോഷിച്ച ജില്ലക്ക് എയിംസ് അനുവാദിക്കാൻ പരിഗണിക്കണമെന്ന് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഇത്രയേറെ മുറവിളി ഉണ്ടായിട്ടും കാസറഗോഡ് ജില്ലയെ എയിംസ് സാധ്യത ലിസ്റ്റിൽ പോലും പെടുത്താതിന്നെതിരെ  ജില്ലയിലെ ഇടത് വലത് എൻ ഡി എ  രാഷ്ട്രീയ നേതാക്കൾ കേട്ടഭാവം പോലും നടിക്കാതെ മൗനമായിരിക്കുന്നത് ആർക്ക് വേണ്ടി എന്നെങ്കിലും കാസറഗോഡ് ജില്ലയിലെ ജനങ്ങളോട് പറയണമെന്ന്   എന്ന് മഹമൂദ് കൈക്കമ്പ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *