കാസർകോട് ഭീമനടിയിൽ ഒഴുക്കിൽപെട്ട് റിട്ട. അധ്യാപികയെ കാണാതായി

Latest കേരളം പ്രാദേശികം

വെള്ളരിക്കുണ്ട്: വെസ്റ്റ്എളേരി കൂരാംകുണ്ടിൽ റിട്ട. അധ്യാപികയെ കാണാതായതായി പരാതി. വീടിന് തൊട്ടടുത്തെ തോട്ടിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് സംശയിക്കുന്നു.

കൂരാംകുണ്ടിലെ രവിയുടെ ഭാര്യയും റിട്ട. അധ്യാപികയുമായ ലത (55) ആണ് കാണാതായത്. മകൻ രാജ് കൃഷ്ണ. വെള്ളരിക്കുണ്ട് പോലീസും പെരിങ്ങോം ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നുണ്ട്.

കാഞ്ഞങ്ങാട് സബ് കളക്ടർ മേഘശ്രീ ഡി.ആർ (ഐ.എ.എസ്), ഡിവൈഎസ്പി ,പി ബാലകൃഷ്ണൻ നായർ, എന്നിവരും സംഭവസ്ഥലത്ത് എത്തി കുടുംബാംഗങ്ങളെ കണ്ട് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *