കാസറഗോഡ് :മുള്ളേരിയ ഭര്തൃമതിയെ ഷെഡ്ഡിനകത്ത് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി.
വയനാട് തിരുനെല്ലി സ്വദേശിനിയും കാറഡുക്ക പഞ്ചായത്ത് ഒന്നാം വാര്ഡ് നാരംപാടി കല്ലംകുടലൂവില് താമസക്കാരിയുമായ അനിതയെയാണ് തൂങ്ങി മരിച്ച നിലയില് കണ്ടത്.
ഒരു വര്ഷം മുമ്പാണ് ഭര്ത്താവ് കോട്ടയം പാല സ്വദേശിയായ കണ്ണൻ നമ്പൂതിരിക്കൊപ്പം സ്ഥലം വാങ്ങി കല്ലംകുടലുവില് താമസം തുടങ്ങിയത്.
മന്ത്രവാദിയായ കണ്ണൻ നമ്പൂതിരി ചിലപ്പോള്
മാന്ത്രിക കര്മ്മങ്ങള്ക്ക് വേണ്ടി പോകാറുണ്ട്.
ഇന്നലെയും അദ്ദേഹം പോയിരുന്നു. പത്ത് വയസ്സുള്ള മകൻ
ആകാശാണ് അനിതക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. രാത്രി ഭക്ഷണം കഴിച്ച് അനിതയും മകനും കിടന്നുറങ്ങിയ തായിരുന്നു. ഇന്ന് രാവിലെ മകൻ ഉണര്ന്നപ്പോഴാണ് അമ്മയെ തൂങ്ങിയ നിലയില് കണ്ടത്.
വിവരമറിഞ്ഞെത്തിയ
അയൽവാസികളാണ് വിവരം ആദൂര് പൊലീസിനെ
അറിയിച്ചത്. മരണ കാരണം വ്യക്തമല്ല. ഭര്ത്താവിന്റെ ഫോണ്
സ്വിച്ച് ഓഫ് ആയ നിലയിലാണെന്ന് പൊലീസ് പറഞ്ഞു.
ആദൂര് പൊലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ് മോര്ട്ടത്തിനായി ജനറല് ആശുപത്രിയിലേക്ക് മാറ്റി.