കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ 2 കുട്ടികള്‍ മരിച്ചു; മരണം കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെ

Latest കേരളം

കാസര്‍കോട്: എൻഡോസൾഫാൻ മൂലം ദുരിത ബാധിതരായ രണ്ട് കുട്ടികള്‍ മരിച്ചു.

അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകള്‍ അമേയ (5), അജാനൂരിലെ മൊയ്തുവിന്റെ മകന്‍ മുഹമ്മദ് ഇസ്മാഈൽ(11) എന്നിവരാണ് മരിച്ചത്.

കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുഹമ്മദ് ഇസ്മാഈലിന്റെ മരണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍വച്ചാണ് അമേയ മരിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് രണ്ട് കുട്ടികളുടെ മരണങ്ങള്‍.

ഒന്നര വര്‍ഷമായി വിളിച്ച് ചേര്‍ക്കാത്ത റെമെഡിയല്‍ സെല്‍ യോഗം ചേരണമെന്നും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കുറച്ചുകാലമായി സമരത്തിലാണ്.

ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്അതേസമയം സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപ നിരക്കില്‍ ഒറ്റത്തവണ ധനസഹായം അനുവദിക്കാന്‍ നേരത്തെ മന്ത്രി സഭായോഗം തീരുമാനിച്ചിരുന്നു.

5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കാണ് ഇതുവഴി സഹായം കിട്ടുക.

Leave a Reply

Your email address will not be published. Required fields are marked *