കാസർകോട്: കാസർകോട്ട് ഒരാൾക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ 48 കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. ജനുവരി ഒന്നിന് ദുബൈയിൽ നിന്നെത്തിയതായിരുന്നു ഇയാൾ. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് നടത്തിയ സാംപിൾ പരിശോധനയിലാണ് ഒമിക്രോൺ കണ്ടെത്തിയത്.
ഇതോടെ ജില്ലയിലെ ഒമിക്രോൺ കേസുകൾ രണ്ടായി. കഴിഞ്ഞദിവസം മധൂർ പഞ്ചായത്ത് പരിധിയിലെ 50 കാരന് ഒമിക്രോൺ പിടിപ്പെട്ടിരുന്നു. ഇയാളും യുഎഇയിൽ നിന്നെത്തിയതായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ നടത്തിയ അപരിശോധനയിൽ എല്ലാവരും നെഗറ്റീവായിരുന്നു. ആരോഗ്യവകുപ്പും ജില്ലയിൽ ജാഗ്രത പുലർത്തിവരികയാണ്.