കാസര്‍ഗോഡ്: അവശ്യവസ്തുക്കളുടെ കടകള്‍ക്ക് ഇളവുകള്‍ നല്കുമ്ബോള് അവിടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി വ്യാപാരികളോട് ആവശ്യപ്പെട്ടു.
പലസ്ഥലങ്ങളിലും ഗ്ലൗസ്, മാസ്ക് തുടങ്ങിയവ കൃത്യമായി ഉപയോഗിക്കുന്നില്ല. കച്ചവടക്കാരുള്‍പ്പെടെ പലരും അശ്രദ്ധമായാണ് മാസ്ക് ഉപയോഗിക്കുന്നത്. കടകളില്‍ മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തണം. അല്ലാത്ത കടകള്‍ അടച്ചുപൂട്ടും. പല തദ്ദേശ സ്ഥാപന പരിധികളിലും രോഗവ്യാപന നിരക്ക് വര്‍ധിക്കുന്നതിന് ഇത് കാരണമാകുന്നുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് കര്‍ശന നടപടികളിലേക്ക് കടക്കാനുള്ള തീരുമാനം.