കാസർകോട് നെല്ലിക്കുന്ന് മത്സ്യ ബന്ധനത്തിനിടെ അപകടത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറി

Latest പ്രാദേശികം

കാസർകോട്: മത്സ്യബന്ധനത്തിനിടെ കടൽക്ഷോഭത്തിൽ മരിച്ച നെല്ലിക്കുന്ന് കടപ്പുറത്തെ സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരുടേയും മത്സ്യ ബന്ധനത്തിനിടെ ഇടിമിന്നലേറ്റ് മരിച്ച ബാബുരാജിൻ്റെയും വീടുകൾ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് മരണപ്പെട്ട അംഗീകൃത മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നൽകുന്ന 10 ലക്ഷം രൂപയുടെ ധനസഹായത്തിൻ്റെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ഡിഡി സന്ദീപ്, രതീഷ് എന്നീ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മന്ത്രി കൈമാറി.ജില്ലയിലെ കടൽത്തീരസംരക്ഷണം ഉൾപ്പടെ തീരദേശ മേഖലയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ഫിഷറീസ്, സാംസ്ക്കാരിക, യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

കടൽക്ഷോഭത്തിൽ നിന്ന് മസത്തൊഴിലാളികളെ സംരക്ഷിക്കാൻ താമസ സൗകര്യം അർഹരായവർക്കെല്ലാം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
രാജ് മോഹൻ ഉണ്ണിത്താൻ എം പി , അഡ്വ.സി.എച്ച് കുഞ്ഞമ്പു എം എൽ എ, എൻഎ നെല്ലിക്കുന്ന് എം എൽ എ എന്നിവർ മന്ത്രിയെ അനുഗമിച്ചു.കാസർകോട് നഗരസഭ ചെയർമാൻ വി എം മുനീർ ,മത്സ്യ ബോർഡ് ചെയർമാൻ പി.കുഞ്ഞിരാമൻ, ഹാർബർ എഞ്ചിനിയറിംഗ് ചീഫ് എഞ്ചിനിയർ ജോമോൻ ജോർജ് , സൂപ്രണ്ടിംഗ് എഞ്ചിനീയർ കുഞ്ഞി മമ്മു പറവത്ത്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ സുരേന്ദ്രൻ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *