കാസര്‍കോട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി; സല്യൂട്ടും

Latest കേരളം പ്രാദേശികം

കാസര്‍കോഡ്: കാസര്‍കോഡ് നടന്ന റിപബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാകയുയര്‍ത്തിയത് തലകീഴായി.

മാധ്യമ പ്രവര്‍ത്തകരാണ് പതാക തല തിരിച്ചാണുള്ളതെന്ന് ചൂണ്ടിക്കാണിച്ചത്.തലകീഴായി ഉയര്‍ത്തിയ പതാകക്ക് അപ്പോഴേക്കും മന്ത്രി സല്യൂട്ടും നല്‍കിയിരുന്നു. വേദിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും അബദ്ധം മനസിലായിരുന്നില്ല.

പതാക തലതിരിച്ചാണെന്ന് മനസിലായതോടെ ഉടനെ പതാക താഴ്ത്തി ശരിയായി ഉയര്‍ത്തുകയുമായിരുന്നു.വിഷയത്തില്‍ കളക്ടറുടെ ചാര്‍ജുള്ള എ.ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടു.

അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് എ.ഡി.എം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *