കാസർകോട് മേൽപറമ്പിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ അധ്യാപകനെ കോടതി റിമാഡ് ചെയ്തു.
ആദൂർ സ്വദേശിയായ ഉസ്മാനെയാണ് റിമാഡ് ചെയ്തത്.
പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
സയ്യിദ് മന്‍സൂര്‍ തങ്ങള്‍-ശാഹിന ദമ്പതികളുടെ മകള്‍ സഫ ഫാത്തിമയെ ഈ മാസം എട്ടാം തീയതിയാണ് കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയിത്.