കാസർകോട്: കാസർകോട് വില്ലേജ് ഓഫീസ് വിഭജിക്കണം
എന്നാവശ്യപ്പെട്ട്
എൻ.എ.നെല്ലിക്കുന്ന്
എം.എൽ.എ.മുഖേന കാസർകോട് മുനിസിപ്പൽ മുസ്ലിം ലീഗ്
പ്രസിഡണ്ട് കെ.എം. ബഷീർ തൊട്ടാൻ സംസ്ഥാന റവന്യു മന്ത്രിക്ക് നിവേദനം നൽകി.
നിലവിൽ കാസർകോട്,
അട്ക്കത്ത് ബയൽ വില്ലേജുകൾക്ക്
മതിയായ സൗകര്യവും,
ആവശ്യത്തിന് ജീവനക്കാരുമില്ലാത്ത ഒറ്റ ഓഫീസിലാണ് പ്രവർത്തിക്കുന്നത്.
ഭൂരിഭാഗം പ്രദേശവും തീരദേശ മേഖലയാണ്.
മൽസ്യ തൊഴിലാളി കൾക്കും, സാധാരണ ക്കാർക്കുംസേവനങ്ങൾ കൃത്യമായും, സമയ ബന്ധിതമായും കിട്ടാതെ വരുന്നു.
അതിനാൽ കാസർകോട് വില്ലേജ്
ഓഫീസ് വിഭജിച്ച്
അട്ക്കത്ത്ബയൽ വില്ലേജിന് പുതിയ കെട്ടിടവും,ആവശ്യത്തിന് ജീവനക്കാരെയും
നിയമിക്കുന്നതിന് നടപടി സ്വീകരിക്കണ മെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.