കാസർകോട് എസ്ഐയുടെ ചെവി കടിച്ചു മുറിച്ചു

Latest കേരളം പ്രാദേശികം

കാസർകോട്: കസ്റ്റഡിയിലെടുത്ത പ്രതി എസ്ഐയുടെ ചെവി കടിച്ചു മുറിച്ചു. ബൈക്ക് യാത്രികനായ മധൂരിലെ സ്റ്റെനി റോഡ്രിഗസ് (48 )ആണ് പൊലീസിനെ ആക്രമിച്ചത്. കാസർകോട് സബ് ഇൻസ്പെക്ടർ എം വി വിഷ്ണു പ്രസാദിൻ്റെ വലതു ചെവിയാണ് കടിച്ചു മുറിവേൽപ്പിച്ചത്. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഉളിയത്തടുക്കയിൽ കാറും ഇരു ചക്രവാഹനവും കൂട്ടിയിടിച്ചു. ഈ സമയം പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് ബൈക്ക് യാത്രികനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇയാളെ പൊലീസ് വാഹനത്തിൽ കയറ്റി.  മുന്നിലെ സീറ്റിലിരിക്കുയായിന്നു വിഷ്ണു പ്രസാദ്. തൊട്ടു പിന്നിലിരിക്കുകയായിരുന്ന പ്രതി എസ്ഐയുടെ ചെവി കടിച്ച് മുറിവേൽപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *