കെബി അബ്ബാസ്ച്ചയുടെ പെട്ടെന്നുള്ള വിടവാങ്ങല്‍ നാടിന് തേങ്ങലായി മാറി: മൊഗ്രാല്‍ ദേശീയവേദി

Latest ഇന്ത്യ കേരളം പ്രാദേശികം

മൊഗ്രാല്‍: നീണ്ട 44 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ ജീവകാരുണ്യ മേഖലയിലും, മത- സാമൂഹിക സംഘടനാ രംഗത്തും വിലപ്പെട്ട സംഭാവന നല്‍കിയ കെ ബി അബ്ബാസ്ച്ചയുടെ പെട്ടെന്നുള്ള വിടവാങ്ങല്‍ നാടിന് തേങ്ങലായി മാറിയെന്ന് മൊഗ്രാല്‍ ദേശീയവേദി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
തൊഴിലന്വേഷിച്ച് ദുബായില്‍ എത്തുന്ന പ്രവാസികള്‍ക്ക് തണലായിരുന്നു നാത്തൂര്‍ അബ്ബാസ് എന്ന സെക്യൂരിറ്റി ജീവനക്കാരന്‍. തൊഴില്‍ ലഭിക്കും വരെയുള്ള കാലയളവിലെ താമസവും, ഭക്ഷണവും നല്‍കി പ്രവാസികളെ ചേര്‍ത്തുപിടിച്ച വ്യക്തിത്വം വേറെ ഉണ്ടാവില്ല. ഇത്തരം വ്യക്തിത്വങ്ങളുടെ വിടവ് മൊഗ്രാലിന് നികത്താനാകാത്ത നഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു.
ചടങ്ങ് കെഎംസിസി ജില്ലാ പ്രതിനിധി സെഡ് എ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. ദേശീയവേദി വൈസ് പ്രസിഡണ്ട് ടി കെ ജാഫര്‍ അധ്യക്ഷത വഹിച്ചു. ദുബായ്- മൊഗ്രാല്‍ മുസ്ലിം ഫ്രണ്ട്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് എം ജി എ റഹ്‌മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട് മുഹമ്മദ് അബ്കോ, ട്രഷറര്‍ വിജയകുമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ റിയാസ് കരീം, മുഹമ്മദ് സ്മാര്‍ട്ട്, അഷ്റഫ് പെര്‍വാഡ്, എച്ച് എം കരീം, എം എസ് മുഹമ്മദ് കുഞ്ഞി, ടി എ ജലാല്‍, അര്‍ഫാദ് മൊഗ്രാല്‍, ദേശീയവേദി ഗള്‍ഫ് പ്രതിനിധികളായ എം എ ഇക്ബാല്‍, ടിപിഎ റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *