അഡൂർ: ജില്ലയിൽ അവശേഷിക്കുന്ന ഹരിതാഭ നിലനിർത്തുകയും പൊതു സ്ഥലങ്ങളിൽ വനാവരണം വർദ്ധിപ്പിച്ചും ജീവന്റെ തുടർച്ചയും നിലനില്‌പും സംരക്ഷിക്കുന്നതിന് വന സംരക്ഷണ സമിതികൾ മുൻകൈയെടുക്കണമെന്ന് ജില്ലാ വന വികസന ഏജൻസിയുടേയും പാണ്ടി വന സംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ നടത്തിയ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ശില്പശാലയിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ ടി.ജോർജ് , രമേശ് സി.എച്ച് :.കുഞ്ഞിക്കണ്ണൻ മണിയാണി , രത്തൻ കുമാർ നായക് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
വാർഡ് മെമ്പർ ടി.കെ.ദാമോദരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ വിഷയങ്ങളെ അധികരിച്ച് എൻ.വി. സത്യൻ, ബലരാമൻ എൻ. : എസ്.എൻ. രാജേഷ് : കെ.എൻ. രമേശൻ എന്നിവർ സംസാരിച്ചു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ആർ.ബാബു സ്വാഗതവും കെ.ജയകുമാരൻ നന്ദിയും പറഞ്ഞു.