കേരള പിറവി ദിനം: മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ സമുചിതമായി ആഘോഷിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

കേരള ചരിത്രത്തെക്കുറിച്ച് പറയുമ്പോള്‍ പിന്നിട്ട കാലത്തെ നേട്ടങ്ങള്‍ക്കൊപ്പം വെല്ലുവിളികളെ കുറിച്ചും പറയാതെ വയ്യ. മഹാപ്രളയത്തില്‍ നിന്നും കരകയറി ധീരതയോടെ പോരാടിയ കേരളത്തിന്റെ ഓര്‍മ്മകള്‍ കൂടി ഈ ദിനത്തില്‍ പങ്കുവയ്‌ക്കേണ്ടതുണ്ട്. ഐതിഹ്യങ്ങളും മിത്തും ചരിത്രങ്ങളും കൂടിക്കുഴഞ്ഞ കേരളം ഒന്നായത് ഒടുവില്‍ മലയാളഭാഷയുടെ പേരിലാണ്. വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിക്കൊപ്പം സന്തുലിത കാലാവസ്ഥ കൂടി ചേര്‍ന്നപ്പോള്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടായി. സംസ്ഥാനം പിറവിയെടുക്കുമ്പോള്‍ പകുതിയിലധികം ജനങ്ങളും കര്‍ഷകരായിരുന്നു. കേരവൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ വിശാലമായ പറമ്പുകളും പച്ചപ്പട്ടുടുത്ത് നില്‍ക്കുന്ന വയലേലകളും കാടും പുഴയും മാമലകളും കടലും ഒക്കെയുള്ള സുന്ദര ഭൂമി.
ഇന്ന് നവംബര്‍ ഒന്ന്. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകൃതമായിട്ട് 65 വര്‍ഷം തികയുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയില്‍ പിറവി കൊണ്ട ദിനം മലയാളിക്ക് അഭിമാനത്തിന്റെ ദിനം കൂടി.
പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി ഉണ്ടായതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും അല്ല, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നെന്നും പറയുന്നു.
വിവിധ രാജകുടുംബങ്ങള്‍ക്ക് കീഴിലായിരുന്ന കേരള ജനത സ്വാതന്ത്യ്രം കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയില്‍ ഏകീകരിക്കപ്പെട്ടത് പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം. മലയാളം സംസാരിക്കുന്നവരെല്ലാം ഒരു സംസ്ഥാനത്തിന്റെ കുടക്കീഴില്‍ വരുന്നത് 1956 നവംബര്‍ ഒന്നിന്. സ്വാതന്ത്യ്രം കിട്ടി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടതെങ്കിലും മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു.
പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച് മലയാളി കേരളം എന്ന സംസ്ഥാനത്തിന്‍ കീഴില്‍ വരുന്നതിന് 1956 നവംബര്‍ ഒന്ന് വരെ കാത്തിരിക്കേണ്ടിവന്നു. ആ കാത്തിരിപ്പിന്റെ സഫലത ആഘോഷിക്കുകയാണ് നവംബര്‍ ഒന്നിന് മലയാളികള്‍. തിരുവിതാംകൂറും കൊച്ചിയും ഒരുമിച്ചാണ് തിരുകൊച്ചി സംസ്ഥാനം ഉണ്ടായത്.
എന്തായാലും ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന കൊച്ചുപ്രദേശം 64 വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെല്ലാം കേരളം ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. വിനോദ സഞ്ചാര മേഖലയിലും ബഹുദൂരം മുന്നേറിയിരിക്കുന്നു. സാമൂഹ്യമായി നാം നേടിയ മുന്നേറ്റങ്ങളെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുതോല്‍പ്പിച്ചും പുതിയ കാലത്തിന്റെ വെല്ലുവിളികളെ ആര്‍ജവത്തോടെ ഏറ്റെടുത്തും ഐക്യകേരള സങ്കല്‍പ്പത്തെ ശക്തമാക്കിയും മതേതര- ജനാധിപത്യ- അഴിമതിരഹിത നവകേരളം കെട്ടിപ്പടുക്കാന്‍ നമുക്ക് ഒരുമിച്ചുമുന്നേറാമെന്നും, ഐക്യകേരളത്തിന്റെ 64-ാംവാര്‍ഷികത്തില്‍ പ്രതിജ്ഞചെയ്യാം എന്ന് മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടന്ന ആഘോഷ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ഹെൽത്ത് സൂപ്പർവൈസർ എ.കെ. ഹരിദാസ് പറഞ്ഞു.
മെഡിക്കൽ ഓഫീസർ ഡോ. രേഖ.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. കേവലം പ്രകൃതിഭംഗി മാത്രമല്ല എന്‍റെ ഈ കൊച്ചുനാടിന്‍റെ മാഹാത്മ്യം വിളിച്ചോതുന്നത്. പുരാതന കാലം മുതല്‍തന്നെ കലാ-കായിക-സാംസ്കാരിക മേഖലകളി’ല്‍ പുകള്‍പറ്റിനിന്നിരുന്നു ഈ കൊച്ചുനാട്. കേരളത്തനിമ വിളിച്ചോതുന്ന കഥകളി, ഓട്ടന്തുള്ളല്‍ എന്നീ കലാരൂപങ്ങള്‍ എന്നും വിദേശികളുടെ കൌതുകമാണ്.കഥകളി, കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ UNESCO യുടെ വരെ അംഗീകാരം സിദ്ധിച്ചിട്ടുള്ളതാണ്.

കേരളത്തിന്‍റെ മാത്രം പ്രത്യേകതകളായ വള്ളംകളി,കളരിപ്പയറ്റ് തുടങ്ങിയ വിനോദങ്ങള്‍ കേരളീയരുടെ മെയ് വഴക്കം പുരാതനകാലം മുതല്‍ തന്നെ വിളിച്ചോതിയിരുന്നു എന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ.രേഖ.എസ് പറഞ്ഞു.
ശേഷം ഹെൽത്ത് സൂപ്പർവൈസർ എ.കെ ഹരിദാസ് ചൊല്ലിക്കൊടുത്ത താഴെ കാണിച്ച പ്രതിഞ്ജ എല്ലാവരും ഏറ്റു ചൊല്ലി.

“മലയാളം എൻ്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തിൽ ഞാൻ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്കാരത്തേയും ഞാൻ ആദരിക്കുന്നു. ഭരണനിർവ്വഹണത്തിൽ മലയാളത്തിന്റെ ഉപയോഗം സാർവ്വത്രിക മാക്കുന്നതിന് എന്റെ കഴിവുകൾ ഞാൻ വിനിയോഗിക്കും.”

മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ.ചന്ദ്രൻ സ്വാഗതവും മൊഗ്രാൽപുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപജേക്കബ് നന്ദിയും പറഞ്ഞു.
ക്ലാർക്ക് മനാസ് അഹമ്മദ്.ബി, റോസിന.ഇ, വിവിധ പ്രാഥമിക-കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ്ജുവഹിക്കുന്ന രശ്മി.ആർ.എസ്, കൃഷ്ണകുമാർ.പി, ജെ.പി.അബ്ദുറഹ്മാൻ, കെ.എസ്.രാജേഷ്, എ.വി.ശ്രീജിത്ത്, രഞ്ജീവ് രാഘവൻ കെ, ഉഷ.ഒ.കെ, ലത.പി, എം.പി.മേഘ ഗോവിന്ദ്, പബ്ലിക്ക് ഹെൽത്ത് നേഴ്സ് ചാർജ് വഹിക്കുന്ന നിഷ, കെ.ഗീത, ആയിഷത്ത് മൈമൂന തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *