ന്യൂഡൽഹി: കേന്ദ്രം വിതരണം ചെയ്ത 10 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കേരളത്തിലെ വാക്സിൻ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എംപിമാരായ ഹൈബി ഈഡനും ടി.എൻ പ്രതാപനും മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഈ ആരോപണം .
അതെ സമയം അനുവദിച്ച വാക്സിൻ ഉപയോഗിച്ച ശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് കൂടുതൽ നൽകാൻ തയ്യാറാണെന്നും ആരോഗ്യമന്ത്രി എം.പിമാരെ അറിയിച്ചു. മറ്റു സംസ്ഥാനങ്ങൾക്ക് നൽകിയ വാക്സിന്റേയും അവയുടെ ഉപയോഗത്തിന്റേയും കണക്കുകളും മന്ത്രി
എംപിമാരോട് അറിയിച്ചു .
മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങൾ ഉണ്ടായിട്ടും കേരളത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനെയും ആരോഗ്യമന്ത്രി വിമർശിച്ചതായും എംപിമാർ പറഞ്ഞു.കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിൽ വാക്സിൻ പ്രതിസന്ധി ഉണ്ടെന്നും 60 ലക്ഷം ഡോസ് വാക്സിൻ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.