മാനസയെ വെടിവെച്ച് കൊന്ന രാഖിലിന് തോക്ക് നൽകിയയാളെ ബിഹാറിൽ നിന്ന് അതിസാഹസികമായി കേരള പൊലീസ് പിടികൂടി

Latest കേരളം

കൊച്ചി: എംബിബിഎസ് വിദ്യാര്‍ത്ഥിനി മാനസയെ രഖില്‍ വെടിവച്ച്‌ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് നല്‍കിയ ബീഹാര്‍ സ്വദേശിയെ പൊലീസ് തിരിച്ചറിഞ്ഞു. ബീഹാര്‍ സ്വദേശി സോനു കുമാര്‍ മോദിയെ(21) കോതമംഗലം എസ്‌ഐ മാഹിന്റെ നേതൃത്വത്തിലെ മൂന്നംഗ സംഘം ബീഹാറിലെത്തി അതിസാഹസികമായി പിടികൂടി. ബീഹാര്‍ പൊലീസിന്റെയും സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെയും സഹായം ഇവര്‍ക്ക് ലഭിച്ചു.
സോനു കുമാറിനെ ബീഹാറിലെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങി. വൈകാതെ പൊലീസ് ഇയാളെ കേരളത്തിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം. മുന്‍പ് രഖിലിന്റെ സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച്‌ സോനു കുമാര്‍ മോദിയെ പിടിക്കാനെത്തിയ കേരളാ പൊലീസിനെ ഇയാളുടെ സുഹൃത്തുക്കള്‍ ആക്രമിച്ചു.
ഇതോടെ ബീഹാര്‍ പൊലീസിന്റെ സഹായം തേടിയ സംസ്ഥാന പൊലീസ് സോനു മോദിയെ പിടിക്കുകയായിരുന്നു.
തോക്ക് വില്‍പന കേന്ദ്രത്തെ കുറിച്ച്‌ രഖിലിന് വിവരം നല്‍കിയത് ഒരു ടാക്‌സി ഡ്രൈവറാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *