തിരുവനന്തപുരം: സംസ്ഥാനത്തും പവര്‍കട്ട് വേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണന്‍കുട്ടി. നിലവില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായതെന്നും വൈദ്യുതിമന്ത്രി പറഞ്ഞു.
പീക്ക് ടൈമില്‍ 20 ശതമാനത്തിലേറെ വൈദ്യുതിയുടെ കുറവുണ്ടായാല്‍ പവര്‍കട്ട് ഏര്‍പ്പെടുത്തും. നിലവില്‍ 3,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എത്രത്തോളം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വരും ദിവസങ്ങളില്‍ മാത്രമേ വ്യക്തമാവുവെന്ന് കെ.എസ്.ഇ.ബി ചെയര്‍മാനും അറിയിച്ചു.