കാസർകോട്: 2021 ലെ എസ്.ഡി.ആർ നടപ്പിലാക്കുക, വില വ്യതിയാന വ്യവസ്ഥ എല്ലാ കരാറുകാർക്കും ബാധകമാക്കുക, എം.എസ്.എം.ഇ.ആനുകൂല്യം കരാറുകാർക്കും അനുവദിക്കുക, കോവിഡ് പാക്കേജ് പൂർണ്ണമായും നടപ്പിലാക്കുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പൊതുമത്ത് ഓഫീസ് ധർണ്ണ നടത്തി.
കണ്ണടക പ്രസിഡണ്ട് സി.എൽ.റഷീദ് ഹാജി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് ഗോപിനാഥൻ നായർ ഉദ്ലാടനം ചെയ്തു.
ജനറൽ സെക്രട്ടറി മാർക്ക് മുഹമ്മദ് മല്ലം
സ്വാഗതം പറഞ്ഞു.
മൊയ്തീൻ ചാപ്പാടി, സുനൈഫ്, എം.ടി. കബീർ,മാഹിൻ ഉക്കാസ്, കബീർ ഉഗ്രാണി, സാദിഖ് പൊവ്വൽ പ്രസംഗിച്ചു.