കേരള ഹാർഡ് ബോൾ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന ജില്ലാ തല ക്രിക്കറ്റ് ലീഗ് 2023 ജനുവരി ആദ്യം വാരം കാസറഗോഡ് വെച്ച് നടത്തും എന്ന് ഭാരവാഹികൾ അറിയിച്ചു.
ഒരു ജില്ലയിൽ നിന്ന് ഒരു ടീം എല്ലാ ഭാഗത്തു നിന്നുള്ള ജില്ലയിലെ മികച്ച കളിക്കാരെ കണ്ടത്തി ജില്ലാ അടിസ്ഥാനത്തിൽ ആണ് ട്വന്റി ട്വന്റി ക്രിക്കറ്റ് ടൂർണമെന്റ് നടത്തപെടുന്നത്. 7 ദിവസത്തെ ടൂർണമെന്റ് ആയിരിക്കും നടക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.. ടീം രജിസ്റ്റർ ചെയ്യാൻ താല്പര്യം ഉള്ളവർ keralalegendscricketclub@gmail.com എന്ന mail ഐഡിയിലേക്ക് mail അയക്കുക.
യോഗത്തിൽ പ്രസിഡന്റ് ഉസ്മാൻ കൊറ്റുമ്പ അദ്യക്ഷത വഹിച്ചു സെക്രട്ടറി മാത്യു എറണാകുളം സ്വാഗതം പറഞ്ഞു ട്രഷറർ ബിനു ഇടുക്കി ഉത്ഘാടനം ചെയ്തു ഷമീർ കൊടുവള്ളി നന്ദി പറഞ്ഞു അഭിലാഷ് പാലക്കാട് സംസാരിച്ചു