പുത്തിഗെ :പച്ചക്കറി കൃഷിക്കായ് സർക്കാർ സ്ബ്‌സിഡി 1500/=രൂപയും കർഷർ 500/=രൂപയും നൽകി വാങ്ങുന്ന ഗ്രോബാഗിൽ ആവശ്യത്തിന് മണ്ണോ, കംപോസിസറ്റ് വളമോ, മറ്റു ചേരുവകളോ കൃത്യമായി ചേർക്കാതെ സംസ്ഥാന സർക്കാർ വിത്തുൽപാ തന കേന്ദ്രം കാസറഗോഡ് നൽകിയ ഗ്രോബാഗിൽ കൃതൃമം കാണിച്ചതിനെതിരെ പുത്തിഗെ കൃഷി ഭവന് മുന്നിൽ കിസാൻ രക്ഷാ സേന ജില്ലാ കമ്മിറ്റി നടത്തിയ ധർണ ജില്ലാ ചെയർമാൻ ഷുക്കൂർ കാണാജെ ഉൽഘാടനം ചെയ്തു..
ഗ്രോബാഗ് പരിശോധിച്ച് ഗുണ നിലവാരം ഉറപ്പ് വെരുത്താതെ വിതരണം ചെയ്യരുതെന്നും,കൃതൃമം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി ഷാജി കാടമന അധ്യക്ഷത വഹിച്ചു. നൗഷാദ് കാടമനെ, അഷ്‌റഫ് കലാനഗർ, ഹമീദ്. സി. എച്, മഹമൂദ്, അൻവർ കാണാജെ, കാദർ പ്രസംഗിച്ചു.