KMCC GCC ആലംപാടി കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു

Latest പ്രാദേശികം

ആലംപാടി : നാടിന്റെ നട്ടല്ലായ മുൻ പ്രവാസികളെയും,നമ്മുടെ വഴികാട്ടികളായ നാട്ടിലെ മുതിർന്ന പൗരന്മാരെയും ക്യാമറ കണ്ണുകളിലൂടെ കണ്ണിനു കുളിർമ പകരുന്ന കാഴ്ചകൾ സമ്മാനിച്ച് കൊണ്ടും അതോടൊപ്പം നാട്ടിലെ എല്ലാ കാര്യങ്ങളും പ്രവാസികൾ അടക്കമുള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന രീതിയിൽ അതാത് സമയത്ത് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചുകൊണ്ടും മാദൃകാ പരമായ പ്രവർത്തനം കാഴ്ച്ച വെച്ച് കൊണ്ട് നാടിന്റെ ശ്രദ്ധപിടിച്ചുപറ്റിയ പി.പി .ഉ ഒഫീഷ്യൽ മീഡിയ ടീമിനെയും അതിന് നേതൃത്വം നൽകുന്ന പി.പി ലത്തീഫിനെയും കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു . സ്നേഹോപഹാരം കെഎംസിസി ജിസിസി കമ്മിറ്റി ഓഫീസിൽ വെച്ച് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കാസി അബ്ദുൽ റഹ്മാൻ പി പി ലത്തീഫിന് കൈമാറി .
ദുബായിൽ വച്ച് നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക മേളയായ എക്സ്പോ 2020 യുടെ ടെക്നിക്കൽ മാനേജർ ആയി നാടിന് അഭിമാനമായി മാറിയ മുഹമ്മദ് റഫീഖ് (നുനു) നും കെഎംസിസി ജിസിസി കമ്മിറ്റി സ്നേഹോപഹാരം നൽകി. റഫീഖിനുള്ള സ്നേഹോപഹാരം കെഎംസിസി ജിസിസി പ്രസിഡന്റ് അന്ത്ക്ക മിഹ്റാജ് ഗോവ അബ്ദുല്ല ഹാജിക്ക് കൈമാറി . കെഎംസിസി നേതാക്കളായ മുഹമ്മദ് കുഞ്ഞി അബുദാബി, അബൂബക്കർ കുടഗ് , ബാവ ആലംപാടി ,ഹാജി കാദർ , അസീസ് എസ് . ടി. മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കളായ മൊയ്‌ദീൻ പാറ , മാഹിൻ .പി തുടങ്ങിയവർ സംബന്ധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *