ആലംപാടി : ആലംപാടി ശാഖയിൽ പെട്ട സജീവ എം .എസ് .എഫ് പ്രവർത്തകന്റെ ഉപരിപഠനത്തിന് കെഎംസിസി ജിസിസി കമ്മിറ്റി കൈത്തങ്ങായി .സാമ്പത്തിക പ്രതിസന്ധി കാരണം പ്ലസ് ടു കഴിഞ്ഞി ഉപരിപഠനം പ്രതിസന്ധിയിലായ എം . എസ് .എഫ് വിദ്യാര്ഥിക്കാണ് വിദ്യാഭ്യാസത്തെ പ്രോൽസായിപ്പിക്കുന്നതിന്റെ ഭാഗമായി കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി നടപ്പിലാക്കുന്ന “വിദ്യാഭ്യാസത്തിന് ഒരു കൈത്താങ് “എന്ന പദ്ദതിയുടെ ഭാഗമായി വിദ്യാർത്ഥിക്ക് അടിയന്തിരമായി ആവശ്യമുള്ള ഫണ്ട് കൈമാറിയത് .ഫണ്ട് മുസ്ലിം ലീഗ് , യൂത്ത് ലീഗ് , കെഎംസിസി ജിസിസി നേതാക്കളുടേയും എം .എസ് .എഫ് .ആലംപാടി ശാഖാ ഭാരവായികളുടെയും സാനിധ്യത്തിൽ കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി ഓഫീസിൽ വെച്ച് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കാസി അബ്ദുൽ റഹ്മാന് കെഎംസിസി ജിസിസി കമ്മിറ്റി അംഗം ബാവ ആലംപാടി കൈമാറി .
ആലംപാടി പ്രദേശത്തെ വിദ്യാഭ്യാസപരമായി കഴിവും തല്പര്യവുമുള്ള ഇത്തരം വിദ്യാർത്ഥികളെ സംബത്തിക പ്രയാസം കാരണം തളർന്ന് പോകാതെ ഊര്ജവും പ്രോൽസാഹനവും നൽകുക എന്നതാണ് കെഎംസിസി ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് . മുസ്ലിം ലീഗ് നേതാക്കളായ അമീർ കാസി , ഹമീദ് മിഹ്റാജ് , അബ്ദുല്ല ഹാജി ഗോവ ,മുഹമ്മദ് പൊയ്യയിൽ ,യൂത്ത് ലീഗ് പ്രസിഡന്റ് മുർഷിദ് മുഹമ്മദ് കെഎംസിസി ജിസിസി നേതാക്കളായ അബ്ദുല്ല എ .ഐ ,ഹാജി ഖാദർ ,നാസർ തായിഫ് ,മുനീർ മിഹ്റാജ് ,റിയാസ് ടി .എ , എം .എസ് .എഫ് .ആലംപാടി ശാഖാ കമ്മിറ്റി ഭാരവായികളായ മുഹ്‌സിൻ , അനസ് ,സുലൈമാൻ തുടങ്ങിയവർ സംബന്ധിച്ചു