ഉക്രൈനിൽ നിന്നും തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥിയെ കെ എം സി സി നേതാക്കൾ സന്ദർശിച്ചു

Latest

പെർമുദെ : ഉക്രൈനിൽ മെഡിക്കൽ പഠനത്തിനായി പോയി യുദ്ധ സാഹചര്യ മൂലം നാട്ടിൽ തിരിച്ചെത്തിയ അബൂദാബി കാസറഗോഡ് ജില്ല കെ എം സി സി സീനിയർ വൈസ് പ്രിസിഡണ്ട് അസീസ് പെർമൂദെയുടെ മകൻ മുഹമ്മദ് അഫ്റാഖിനെ അബൂദാബി പൈവളികെ പഞ്ചായത്ത് കെ എം സി സി പ്രസിഡണ്ട് ഹമീദ് മാസിമാർ സന്ദർശിച്ചു ഷാൾ അണിയിച്ചു സന്തോഷം പങ്കു വെച്ചു .

പഞ്ചായത്ത് മുൻ വാർഡ് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയിരുന്ന അമീർ എം കെ സാഹിബും, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അസീസ് കളായി എന്നിവരും സംബന്ധിച്ചു .

യുദ്ധം മൂലം രാജ്യം വിട്ട വിദ്യാർഥികൾ ഇന്ത്യയുടെ ഓപ്പറേഷൻ ഗംഗാ സംവിധാനത്തിലൂടെ ഡൽഹി വഴിയായാണ് നാട്ടിലെത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *