കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍. മേനോന്‍ അന്തരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു. 43 വയസ്സായിരുന്നു. എറണാകുളം സൗത്ത് ഡിവിഷന്‍ കൗണ്‍സിലറായിരുന്നു. ബി.ജെ.പി ടിക്കറ്റിലായിരുന്നു വിജയം.

വെള്ളിയാഴ്ച രാവിലെ 6.15ന് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് രവിപുരം പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.

തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കാന്‍സര്‍ രോഗബാധിതയാണെന്നറിയുകയും തുടര്‍ന്ന് ലീവെടുത്ത് ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നു. ഭര്‍ത്താവ്: കൃഷ്ണകുമാര്‍ വര്‍മ. മക്കള്‍: ഇന്ദുലേഖ, ആദിത്യ വര്‍മ

Leave a Reply

Your email address will not be published. Required fields are marked *