കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി കുമ്പള വൈറ്റ് ഗാർഡിന് പുൽവെട്ട് യന്ത്രം നൽകി

Latest പ്രാദേശികം

കുമ്പള: കൊവിഡിൻ്റെയും മറ്റും ദുരന്തമുഖത്ത് മുഴുവസമയം സേവന സന്നദ്ധരായ കുമ്പള പഞ്ചായത്ത് വൈറ്റ് ഗാർഡിൻ്റെ പ്രവർത്തങ്ങൾക്കായി കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി പുൽവെട്ട് യന്ത്രം നൽകി. കൊടിയമ്മയിൽ നടന്ന ചടങ്ങിൽ കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻ്റ് ഇബ്രാഹീം ഉക്കിണി പള്ളത്തിമാർ ഉപകരണം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഹുസൈൻ ബന്നങ്കുളത്തിന് കൈമാറി.മുസ് ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ, മുസ് ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് എം.പി ഖാലിദ്, മുസ് ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് ആക്ടിംങ് പ്രസിഡൻ്റ് പി.എച്ച്. അസ്ഹരി ആദൂർ, ഗ്ലോബൽ കെ.എം.സി.സി ട്രഷറർ മുഹമ്മദ് കാദർ താഴെ കൊടിയമ്മ, റഫീഖ് പുളിക്കുണ്ട്, അബ്ബാസ് അലി.കെ, അബ്ബാസ് പൂക്കട്ട, അബ്ദുൽ റഹിമാൻ കുദിര കണ്ടം, ജംഷീർ മൊഗ്രാൽ, ഹുസൈൻ ഉളുവാർ, നൗഫൽ കൊടിയമ്മ, മഷൂദ് ആരിക്കാടി, ഷംസുദ്ധീൻ വളവിൽ, നിസാമുദ്ധീൻ ചോണമ്പാടി മംഗൽപ്പാടി, മഷൂദ് ബി.പി, ഷുഹൈദ് ചളിയഗോഡ്, നാഫി ബംബ്രാണ, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *