ഏകദിനത്തില്‍ നിന്നും കോഹ്‌ലിയുടെ നായകസ്ഥാനം നീക്കിയതിനെതിരെ രൂക്ഷവിമര്‍ശവുമായി താരത്തിന്റെ ബാല്യകാല പരിശീലകൻ രാജ്‌കുമാർ ശർമ. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റിയത് കോഹ്‌ലിയെ മാനസികമായി തകർത്തെന്നും അദ്ദേഹം ഇത് പ്രതീക്ഷിച്ചിരുന്നില്ലെനും രാജ്കുമാർ ശർമ പറഞ്ഞു. ഇന്ത്യയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റൻസി വിഷയം കൈകാര്യം ചെയ്ത രീതിയിൽ ആശ്ചര്യം പ്രകടിപ്പിച്ച പരിശീലകൻ ദേശീയ സെലക്ടര്‍മാര്‍ക്കെതിരെയും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെ വിമര്‍ശം ഉന്നയിക്കുകയും ചെയ്തു.
‘ഇതേക്കുറിച്ച് ഞാൻ ഇതുവരെയും വിരാടുമായി സംസാരിച്ചിട്ടില്ല. ചില കാരണങ്ങളാൽ അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ആക്കിയിരിക്കുകയാണ്. ഞാൻ അറിഞ്ഞത് വിരാട് ടി20 ടീമിന്റെ നായകസ്ഥാനം സ്വയം ഒഴിഞ്ഞതാണെന്നാണ്.
സെലക്ടർമാർക്കു അപ്പോൾ തന്നെ ഏകദിനത്തിൽ നിന്നും ക്യാപ്റ്റൻ സ്ഥാനമൊഴിയണമെന്നോ അല്ലെങ്കിൽ രണ്ടു ഫോർമാറ്റുകളിൽ നിന്നും സ്ഥാനമൊഴിയരുതെന്നോ ആവശ്യപ്പെടാമായിരുന്നു”, ശർമ പറഞ്ഞു.