കൊൽക്കത്ത: കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ (കെഎംസി) തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വൻ വിജയം.
ആകെയുള്ള 144 സീറ്റുകളിൽ 134 സീറ്റുകളും തൂത്തുവാരിയാണ് തൃണമൂലിന്റെ ജയം.
ഇടത് പാർട്ടികളും ബിജെപിയും മൂന്ന് സീറ്റുകളിലും കോൺഗ്രസ് രണ്ട് സീറ്റുകളിലുമാണ് മുന്നിലുള്ളത്.
മറ്റുള്ളവർ രണ്ട് സീറ്റിലും ജയിച്ചിട്ടുണ്ട്.