ലണ്ടൻ: ഇന്ത്യയുടെ തദ്ദേശ നിർമിത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ സ്വീകരിച്ചവർക്കും യു.കെയിൽ പ്രവേശനാനുമതി.
നവംബർ 22 മുതലാണ് കോവാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകുക.
ക്വാറൻറീനില്ലാതെ അന്നുമുതൽ യു.കെയിൽ പ്രവേശിക്കാം.
കോവാക്സിൻ സ്വീകരിച്ചവർക്ക് യു.കെയിൽ പ്രവേശനാനുമതി നൽകാനുള്ള തീരുമാനം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഗുണകരമാകും.