അബുദാബി: യുഎഇയില്‍ ഇന്ന് 1,529 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,504 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് ബാധിച്ച് ഇന്ന് രണ്ടു പേര്‍ മരണപ്പെച്ചു. പുതിയതായി നടത്തിയ 2,65,482 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,60,978 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,38,771 പേര്‍ രോഗമുക്തരാവുകയും 1,898 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,309 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.